
ആലപ്പുഴ : ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിന്റെ നേതൃത്വത്തിൽ നേതാജിയുടെ 129ാ മത് ജന്മദിനം ആഘോഷിച്ചു.
ജില്ലാ കമ്മിറ്റി ഓഫീസിന് സമീപം സ്ഥാപിച്ച നേതാജിയുടെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി. മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ യോഗങ്ങളും നടന്നു.
ആലപ്പുഴയിൽ ഫോർവേഡ് ബ്ലോക്ക് കേന്ദ്ര കമ്മിറ്റി അംഗം കളത്തിൽ വിജയൻ യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സമിതി അംഗം എൻ.കെ.വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു.ബി.വിശ്വരൂപൻ ,സുരേഷ്, എം.പി.ഹരികുമാർ, പ്രസാദ് അത്തിത്തറ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |