SignIn
Kerala Kaumudi Online
Thursday, 22 October 2026 8.10 PM IST

സംയുക്ത സമരത്തിന് തയ്യാറാകണം

s

ആലപ്പുഴ: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഒന്നൊന്നായി ഇല്ലാതാക്കുമ്പോൾ ഭരണാനുകൂല സംഘടനകൾ പാലിക്കുന്ന മൗനം അപകടകരമാണെന്ന് കേരള എൻ.ജി.ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ജെ. മഹാദേവൻ പറഞ്ഞു. 24ന് എൻ.ജി.ഒ സംഘ് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ പ്രചരണത്തിന്റെ ഭാഗമായി ജില്ലാ പ്രസിഡന്റ് കെ.എൻ.അജിത്കുമാർ ക്യാപ്റ്റനായി ആരംഭിച്ച വാഹന പ്രചാരണ യാത്ര കായംകുളം സിവിൽ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കി എല്ലാ സംഘടനകളും ഒത്തുചേർന്നുകൊണ്ട് പ്രക്ഷോഭത്തിന് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്രാഞ്ച് പ്രസിഡന്റ് അംബരീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ സുമേഷ് ആനന്ദ്, എസ്.സോളിമോൻ, ജില്ലാ ഭാരവാഹികളായ കെ.ആർ.രജീഷ്, സി.കെ.അനിത, സി.ടി.ആദർശ്, എൽ.ജയദാസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL