SignIn
Kerala Kaumudi Online
Thursday, 22 October 2026 5.54 PM IST

ചെളിക്കുഴിയായി വെളുത്തുള്ളി സൗത്ത് -നോർത്ത് ലിങ്ക് റോഡ്

bxvcfnvc

എരമല്ലൂർ : വെള്ളക്കെട്ടിലായതോടെ വെളുത്തുള്ളി സൗത്ത് - നോർത്ത് ലിങ്ക് റോഡിൽ ഗതാഗതം നിലച്ചിട്ട് മാസങ്ങളായി. റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് വെളുത്തുള്ളി ബണ്ട് സംരക്ഷണ സമിതി.

അരൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ സൗത്ത് - നോർത്ത് ലിങ്ക് റോഡ് നിർമ്മാണം പൂർത്തിയായെങ്കിലും ഈ റോഡിലൂടെ കാൽനടയാത്രക്കാർക്ക് പോലും ഇതുവരെ സഞ്ചരിക്കാൻ കഴിഞ്ഞിട്ടില്ല.

കാലവർഷക്കാലത്തും,വൃശ്ചിക വേലിയേറ്റത്തിലും ബണ്ടിനൊപ്പം ഉയർന്നു പൊങ്ങുന്ന വെള്ളം റോഡിന് ഭീഷണിയാണ്.
കായലോര കൽക്കെട്ട് ബലപ്പെടുത്തി റോഡിന്റെ ഉയരം കൂട്ടണമെന്നും ,മെറ്റലിംഗ് നടത്തി ടാർചെയ്യുകയോ, കോൺക്രീറ്റ് ടൈൽ പാകുകയോ ചെയ്തു റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് എം.പി.,എം.എൽ.എ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർക്ക് പരാതികൾ നൽകിയെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ലെന്ന് സംരക്ഷണസമിതി സെക്രട്ടറി സി.ആർ.അജയൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL