
മുഹമ്മ: വ്യാപാരി വ്യവസായി സമിതിയുടെ നതൃത്വത്തിലുള്ള സംസ്ഥാന ജാഥയ്ക്ക് മണ്ണഞ്ചേരിയിൽ ആവേശകരമായ സ്വീകരണം നൽകി. സമിതി മാരാരിക്കുളം, കഞ്ഞിക്കുഴി ഏരിയ കമ്മിറ്റികൾ ചേർന്നാണ് സ്വീകരണം ഒരുക്കിയത്. സ്കൂളിന് സമീപത്തു നിന്നും ബാന്റ് വാദ്യമേളത്തോടെ സ്വീകരിച്ചു. ജംഗ്ഷന് സമീപം ചേർന്ന സമ്മേളനത്തിൽ ജാഥാംഗങ്ങൾക്ക് വിഷരഹിത പച്ചക്കറികൾ സമ്മാനിച്ചു. ജാഥ ക്യാപ്റ്റൻ ഇ. എസ്. ബിജു സംസാരിച്ചു. ടി.വി ബൈജു അധ്യക്ഷനായി. വി.വേണു സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |