SignIn
Kerala Kaumudi Online
Thursday, 22 October 2026 7.56 PM IST

തദ്ദേശവാർഡ് വിഭജനം: ഇന്ന് പരാതി കേൾക്കും

ആലപ്പുഴ : ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികളിൽ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ ഇന്ന് രാവിലെ 9 മുതൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാതല ഹിയറിംഗ് നടത്തും. കരട് വാർഡ് വിഭജന നിർദ്ദേശങ്ങളിന്മേൽ നിശ്ചിത സമയപരിധിക്ക് മുമ്പായി ആക്ഷേപങ്ങൾ സമർപ്പിച്ചിട്ടുള്ളവരെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളൂ.
മാസ് പെറ്റീഷനുകൾ നൽകിയിട്ടുള്ളവരിൽ നിന്നും ഒരു പ്രതിനിധിക്ക് ഹിയറിംഗിൽ പങ്കെടുക്കാം.
രാവിലെ 9 മണിമുതൽ തൈക്കാട്ടുശ്ശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി, ആര്യാട് ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ, ചേർത്തല നഗരസഭ,
11 മുതൽ അമ്പലപ്പുഴ, ചമ്പക്കുളം, വെളിയനാട്, ചെങ്ങന്നൂർ ബ്ലോക്കുകളിലെ പഞ്ചായത്തുകൾ, ആലപ്പുഴ, ചെങ്ങന്നൂർ നഗരസഭ, ഉച്ചക്ക് രണ്ടു മുതൽ ഹരിപ്പാട്, മാവേലിക്കര, ഭരണിക്കാവ്, മുതുകുളം ബ്ലോക്കുകളിലെ പഞ്ചായത്തുകൾ, ഹരിപ്പാട്, മാവേലിക്കര, കായംകുളം നഗരസഭകൾ

എന്നിങ്ങനെയാണ് പരാതികൾ പരിഗണിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL