
ചേർത്തല: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് വീട് നിർമ്മിച്ചു നല്കുന്നതിനും കുട്ടികൾക്ക് വിദ്യാഭ്യാസ സഹായത്തിനും (ഇ ഗ്രാന്റ്) നീക്കിവച്ച തുക സാമ്പത്തികപ്രതിസന്ധിയുടെ പേരിൽ വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടികൾക്കെതിരെ കേരള വേലൻ മഹാസഭ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. കേരള വേലൻ മഹാസഭ സംസ്ഥാന പ്രസിഡന്റ് എ. ജി. സുഗതന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഗോപിദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ.സുധീർ, എൻ.വി. തമ്പി, പി.കെ.ശശി,പി.എൻ.മോഹൻദാസ്, ജയാനന്ദ ബാബു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |