
മുഹമ്മ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് ചെട്ടികാട് റൂറൽ ഹെൽത്ത് ട്രെയിനിംഗ് സെന്ററിന്റെ നേതൃത്വത്തിൽ പൂങ്കാവ് മേരി ഇമാക്യുലേറ്റ് ഹൈസ്കൂളിൽനാല് ദിവസം നീണ്ടു നിന്ന ബ്ലോക്ക് തല പിയർ എഡ്യൂക്കേറ്റർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ചെട്ടികാട് ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.ജി.എസ്.പ്രവീൺ, സൂപ്രണ്ട് ഡോ.വിപിൻ, മേരി ഇമാക്യുലേറ്റ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന, ജൂനിയർ സൂപ്രണ്ട് റാഫി, ഹെൽത്ത് സൂപ്പർവൈസർ ജിജി തോമസ്, പി.ആർ.ഒ സാനി മാത്യു, വീണ എന്നിവർ പങ്കെടുത്തു. ഡോ.ജി. എസ്.പ്രവീൺ, ഡോ. റാണി ലക്ഷ്മി, ഡോ. ചിത്ര തുടങ്ങിയവർ ക്ലാസ് നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |