
കുട്ടനാട് : ബി.ജെ.പി കുട്ടനാട് മണ്ധലം പ്രസിഡന്റായി സി.എൽ.ലെജുമോൻ സ്ഥാനമേറ്റു. രാമങ്കരി മിൽമഹാളിൽ നടന്ന ചടങ്ങ് ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. മുൻ മണ്ധലം പ്രസിഡന്റ് വിനോദ് ജി മഠത്തിൽ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് പി. കെ വാസുദേവൻ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.സുദീപ് വി.നായർ, എൻ. സുരേന്ദ്രനാഥ്, ഡി. പ്രസന്നകുമാർ, കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് എം. ആർ. സജീവ് , മണ്ഡലം ജനറൽ സെക്രട്ടറിമാരായ സുഭാഷ് പറമ്പിശ്ശേരി, മാത്യു ജോസഫ് തെക്കേപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |