
കുട്ടനാട് : വടക്കൻ വെളിയനാട് കൃഷ്ണപുരം പാലം നിർമ്മാണവും എടമ്പാടി കലുങ്ക് മുതൽ അമ്മനാപ്പള്ളി വരെയുള്ള പി.ഡബ്ള്യു.ഡി റോഡ് വീതി കൂട്ടി ടാർ ചെയ്യലും അടിയന്തരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നൂറ് കണക്കിന് ആളുകളുടെ ഒപ്പ് ശേഖരിച്ച് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി വടക്കൻ വെളിയനാട് യൂണിറ്റിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി. ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി നേതാക്കളായ നന്ദനൻ വലിയപറമ്പ്, പ്രസന്നൻ മാടകശ്ശേരി, ബിജു സേവ്യർ എന്നിവർ പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |