SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 PM IST

നെല്ല് വില വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി കർഷകർ

ആലപ്പുഴ : കുട്ടനാട് മേഖലയിൽ പുഞ്ചകൃഷിയുടെ കൊയ്ത്ത് അടുത്തമാസം 26ന് ആരംഭിക്കാനിരിക്കെ കൈകാര്യചെലവുൾപ്പെടെ നെല്ലിന്റെ വില വർദ്ധിപ്പിക്കണമെന്ന് കർഷകർ. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് നെല്ലിന് മികച്ച താങ്ങുവിലയാണ് കേരളത്തിൽ നൽകുന്നതെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും ഉത്പാദന ചെലവ് കണക്കാക്കുമ്പോൾ വില മതിയാകില്ലെന്നുമാണ് കർഷകരുടെ വെളിപ്പെടുത്തൽ.

2005-06ൽ സപ്ലൈകോയുടെ നേതൃത്വത്തിൽ നെല്ല് സംഭരണം ആരംഭിച്ചതുമുതലാണ് കേന്ദ്ര സർക്കാരിന്റെ എം.എസ്.പിക്ക് പുറമേ സംസ്ഥാന സർക്കാരിന്റെ പ്രൊഡക്ഷൻ ഇൻസെന്റീവിന് തുടക്കം കുറിച്ചത്.

താങ്ങുവിലയ്ക്കൊപ്പം പ്രൊഡക്ഷൻ ഇൻസെന്റീവും ആനുപാതികമായി വർദ്ധിപ്പിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചുവന്നതെങ്കിലും രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ തുടക്കം മുതൽ കേന്ദ്ര സർക്കാർ താങ്ങുവില വർദ്ധിപ്പിക്കുമ്പോഴെല്ലാം മിനിമം താങ്ങുവിലയിൽ നിന്ന് പ്രൊഡക്ഷൻ ഇൻസെന്റീവ് വെട്ടിക്കുറയ്ക്കുകയായിരുന്നു.

ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച്, ഉൽപാദനചെലവ് ഇരട്ടിയിൽ അധികമായ കേരളത്തിൽ രാസവളത്തിന്റേതുൾപ്പെടെ സബ്സിഡികൾ പലതും വെട്ടിക്കുറക്കുകയും നിർത്തലാക്കുകയും ചെയ്തു.
നെല്ല് സംഭരണത്തിനായി ഒന്നാം കുട്ടനാട് പാക്കേജിൽ വിഭാവനം ചെയ്തിരുന്ന "റിവോൾവിംഗ് ഫണ്ട്" ഇതുവരെ നടപ്പായിട്ടില്ല.

വെട്ടിക്കുറച്ച പ്രൊഡക്ഷൻ ഇൻസന്റീവ്

2021-22 ............72 പൈസ

2022-23 .............1രൂപ

2023-24..............1.43പൈസ

2024-25...............1.17 പൈസ

നെൽവില കി.ഗ്രാമിന്)..........28. 20 പൈസ

നാലു വർഷങ്ങളിലായി നഷ്ടം.... 410 കോടി

സംഭരിച്ചയുടൻ വില ലഭ്യമാക്കണം

1.ഗുണനിലവാരമുള്ളകൊയ്തു യന്ത്രങ്ങളുടെ ലഭ്യത

2.സ്വീകാര്യമായ കൊയ്തു മെഷീൻ വാടക
3. നെല്ല് ചുമടുമായി ബന്ധപ്പെട്ട തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ ഐ.ആർ.സി വിളിച്ചുചേർക്കുക.
3. 2024-25 വർഷത്തെ സംഭരണ നയംപ്രഖ്യാപിക്കുക.
4. കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും പരിധികൾ ഇല്ലാതെ സംഭരിക്കുക.
5. നെല്ലുവില കിലോയ്ക്ക് 32.52 രൂപ(കേന്ദ്രം 23.00/- രൂപ + സംസ്ഥാനം 9.52/- രൂപ) ലഭ്യമാക്കുക.
6. നെല്ല് കൊയ്തിട്ടാൽ മൂന്ന്ദിവസത്തിനകം സംഭരിക്കുക, നെല്ല് സംഭരിച്ചു 24മണിക്കൂറിനകം പി.ആർ.എസ് നൽകുക.
7. 10 ദിവസത്തിനകം കർഷകരുടെ അക്കൗണ്ടിൽ പണം ലഭ്യമാക്കുക
8. കൈകാര്യ ചെലവ് ആനുപാതികമായി ഉയർത്തുക

നെൽകൃഷി പ്രോത്സാഹനത്തിനായി സർക്കാർ കാര്യക്ഷമമായി ഇടപെടണം. കഴിഞ്ഞ രണ്ടാം കൃഷിവരെ വെട്ടിക്കുറച്ച പ്രൊഡക്ഷൻ ഇൻസന്റീവ് പുനസ്ഥാപിക്കണം.ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരിനും ജില്ലാ കളക്ടർക്കും നിവേദനം നൽകിയിട്ടുണ്ട്

-സോണിച്ചൻ പുളിങ്കുന്ന്, ജനറൽ സെക്രട്ടറി,നെൽ കർഷക സംരക്ഷണ സമിതി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL