ആലപ്പുഴ : എ.ഐ.വൈ.എഫിന്റെ കൊടി നശിപ്പിച്ചതുമായി ബന്ധപെട്ടു കുറവൻതോട്ടിൽ സംഘർഷം. സംഭവം അന്വേഷിക്കാനെത്തിയ പൊലിസിനെ കൈയേറ്റം ചെയ്തു. പരിക്കേറ്റ പുന്നപ്ര സി.ഐ സ്റ്റെപ്റ്റോ ജോൺ (47), സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരികൃഷ്ണൻ (40) എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗാന്ധി സ്മരണയുമായി ബന്ധപെട്ടു സി.പി ഐയുടെ യുവജന സംഘടനയായ എ.ഐ. വൈ .എഫ് നടത്തിയ പരിപാടിയിൽ ചിലർ കൊടിഊരിയതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവുമായി ബന്ധപെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകനെയും, കോൺഗ്രസ് പ്രവർത്തകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമിയുടെ ചവിട്ടേറ്റ നിലത്തുവീണ സ്റ്റെപ്റ്റോ ജോണിന്റെ കിഴ്ചുണ്ടിനും ഇടതുകൈക്കും നടുവിനും പരിക്കുണ്ട്. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ജി. സുബീഷിനും പരിക്കേറ്റു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |