
മാവേലിക്കര: മുൻമന്ത്രിയും കേരള കോൺഗ്രസ് എം ചെയർമാനുമായിരുന്ന കെ.എം.മാണിയുടെ ജന്മദിനത്തിൽ കേരള കോൺഗ്രസ് സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന കാരുണ്യ ദിനാചരണത്തിന്റെ ഭാഗമായി മാവേലിക്കരയിൽ നടന്ന ചടങ്ങ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം ജെന്നിംഗ്സ് ജേക്കബ് ഉദ്ഘാടനം ചെയ്തു. കെ.സി ഡാനിയൽ അദ്ധ്യക്ഷനായി. രാധാകൃഷ്ണക്കുറുപ്പ്, പ്രഭ വി.മറ്റപ്പള്ളി, അജിത് തെക്കേക്കര, ശിവജി അറ്റ്ലസ്, വേണുഗോപാൽ നൂറനാട്, റൈച്ചാൽ സജു, സുശീല.പി, പ്രദീപ്, ഹരികുമാർ, നൗഷാദ് പാലമേൽ, റെജിൻ മാത്യു, അഡ്വ.ജേക്കബ് സാമൂവൽ, സുനിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |