SignIn
Kerala Kaumudi Online
Thursday, 22 October 2026 4.42 PM IST

ഏകദിന പ്രവേശനമേള

xcfnhcj

കലവൂർ: ചേർത്തല ഉപജില്ലയിൽഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന എൽ.പി സ്ക്കൂളായ കലവൂർ ഗവ. എച്ച്.എസ് എൽ .പി സ്ക്കൂളിൽ 2025 - 26 അദ്ധ്യയന വർഷത്തേക്കുള്ള ഏകദിന അഡ്മിഷൻമേള തേനൊലി 2025-26 മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.ഉദയമ്മ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സുനീഷ് വാരനാട് മുഖ്യാതിഥിയായി. ചേർത്തല എ.ഇ.ഒ മധു സി, നൂൺമീൽ ഓഫീസർ ഡെന്നീസ്, എച്ച് എം സൈനബ എം , സീനിയർ അസിസ്റ്റന്റ് ലതാകുമാരി എസ് എന്നിവർ സംസാരിച്ചു. 182 കുട്ടികൾ പുതുതായി അഡ്മിഷൻ നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL