
അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പുകളും പഠനോപകരണങ്ങളും നൽകി. എച്ച്. സലാം എം. എൽ. എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. നീർക്കുന്നം തീരേദേശ എൽ. പി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ പ്രജിത്ത് കാരിക്കൽ, ലേഖമോൾ സനിൽ, അംഗങ്ങളായ അനിത സതീഷ്, സുനിത പ്രദീപ്, ആശ സുരാജ്, സുമിത ഷിജിമോൻ, ബുഷ്റ സലിം, ഫിഷറീസ് ഓഫീസർ അഞ്ജു സജീവ് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.ജയന്തി സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |