SignIn
Kerala Kaumudi Online
Thursday, 22 October 2026 9.27 PM IST

ബഡ്ജറ്റ് കനിയുമെന്ന പ്രതീക്ഷയിൽ ജില്ല

ആലപ്പുഴ : സംസ്ഥാന ബഡ്ജറ്റ് ഇന്ന് അവതരിപ്പിക്കപ്പെടുമ്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്‌ ആലപ്പുഴ. പ്രധാന പദ്ധതികളിലും ആവശ്യങ്ങളിലും ഏതൊക്കെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ യാഥാർത്ഥ്യമാകുമെന്ന് കണ്ടറിയണം.

നെല്ലിന്റെ വില വർദ്ധനക്കൊപ്പം കുട്ടനാട് പാക്കേജിന്റെ രണ്ടാംഘട്ടത്തിന് കൂടുതൽ പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടനാട്ടിലെ കർഷകർ. പുറംബണ്ടുകൾ ബലപ്പെടുത്തലാണ് പാക്കേജിൽ പ്രധാനമായും ചെയ്യേണ്ടത്. പതിറ്റാണ്ടുകൾക്കു മുമ്പ് പ്രഖ്യാപിച്ച കുട്ടനാട് കുടിവെള്ള പദ്ധതിയാണ്‌ ഉറ്റുനോക്കുന്ന മറ്റൊരു പദ്ധതി. നേരത്തെ 298 കോടി അനുവദിച്ചിരുന്നു. കിഫ്ബി വഴി 98 കോടി കൂടി കിട്ടിയെങ്കിലും ലക്ഷ്യം കണ്ടില്ല. പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കൽ, 13 ഓവർഹെഡ് ടാങ്കുകളുടെ നിർമാണം, 3മേഖലകളായി തിരിച്ച് പൈപ്പ് ലൈൻ വലിക്കൽ, 13 ടാങ്കുകളിൽനിന്നു വിതരണ പൈപ്പ് ലൈൻ വലിക്കൽ, പഴയ ടാങ്കുകളുടെ നവീകരണം എന്നിവയാണ് പൂർത്തീകരിക്കാനുള്ളത് .

ചേർത്ത് നിറുത്തുമോ മത്സ്യ, കയർ മേഖലകളെ

 മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനം, സമുദ്രോത്പന്ന കയറ്റുമതി എന്നിവ ഉൾപ്പെടെയുള്ള പദ്ധതികളിൽ പ്രതീക്ഷ

 തീരദേശ ഹൈവേ നിർമാണം ബഡ്ജറ്റിൽ ഉൾപ്പെടുമോ എന്നത് ശ്രദ്ധയാകർഷിക്കുന്ന വിഷയമാണ്. സ്ഥലമെടുപ്പ് പോലുള്ള സങ്കീർണ പ്രശ്നങ്ങളും ഇതിലുണ്ട്

 അതിനൊക്കെ പരിഹാരമാകുന്ന പാക്കേജ് ബഡ്ജറ്റിൽ ഉണ്ടെങ്കിൽ ജില്ലയിലെ യാത്രാസൗകര്യത്തിൽ വലിയ മുന്നേറ്റമാകും

 കൊവിഡ് കാലത്തിനു ശേഷം ജില്ലയിൽ വിനോദസഞ്ചാരരംഗം ഉണർന്നു തുടങ്ങിയെങ്കിലും പ്രശ്നങ്ങൾ പലതും ഇപ്പോഴുമുണ്ട്

 കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനങ്ങൾക്ക് സമാനമായി സംസ്ഥാനവും തുക വകയിരുത്തിയാൽ ഈരംഗത്ത് വൻ കുതിച്ചുകയറ്റം സാദ്ധ്യമാകും

 കയർ മേഖലയിൽ പദ്ധതികൾ പലത് പ്രഖ്യാപിച്ചിട്ടും സാധാരണ തൊഴിലാളികൾക്കും ചെറുസഹകരണ സംഘങ്ങൾക്കും കാര്യമായ പ്രയോജനമില്ലെന്ന പരാതി അവസാനിച്ചിട്ടില്ല

 കെ.എസ്.ഡി.പി, ഓട്ടോകാസ്റ്റ്, സിൽക്ക്, ഹോംകോ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൗതിക സൗകര്യങ്ങളും വികസന വുമുൾപ്പെടെള പദ്ധതികളും പ്രതീക്ഷിക്കുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL