
മുഹമ്മ : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായുള്ള 'വലിച്ചെറിയൽമുക്ത പൊതുസ്ഥലം '
പരിപാടിയുടെ ഭാഗമായി മുഹമ്മ ബസ് സ്റ്റാൻഡിലും മുഹമ്മ മാർക്കറ്റിലും ശുചിത്വ സന്ദേശ പ്രചാരണം നടത്തി. പാഴ് വസ്തുക്കൾ പൊതുനിരത്തിൽ ഇടാതെ ബയോ ബിന്നുകളിൽ നിക്ഷേപിക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു പറഞ്ഞു. പഞ്ചായത്തംഗം എസ്. ടി. റെജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.ടി. റെജി , സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പി.എൻ. നസീമ ,സി.ഡി. വിശ്വനാഥൻ , പഞ്ചായത്ത് അസി. സെക്രട്ടറി മേഘനാഥൻ , പഞ്ചായത്തംഗങ്ങളായ നിഷാ പ്രദീപ്, ഷെജിമോൾ, വിനോമ്മ രാജു ,കുഞ്ഞുമോൾ ,ജീവനക്കാരായ പ്രതീഷ്, ആവണി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |