
അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ പുന്നപ്ര മാർ ഗ്രിഗോറിയസ് പള്ളി അങ്കണത്തിൽ പച്ചത്തുരുത്ത് ഒരുങ്ങുന്നു. കോന്നി ഫോറസ്റ്റ് ഡിവിഷനിൽ നിന്ന് ഹരിത കേരളം മിഷൻ ലഭ്യമാക്കിയ നീർമരുത്, മണിമരുത്, വെള്ളപ്പൈൻ, കമ്പകം, ഞാറ, ഞാവൽ, ആര്യവേപ്പ്, കാട്ടുചെമ്പകം തുടങ്ങിയ വൃക്ഷത്തൈകളാണ് പച്ചത്തുരുത്തിൽ നട്ടുപിടിപ്പിച്ചത്. ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് അദ്ധ്യക്ഷനായി. ഫാ.അനിൽ കരിപ്പിങ്ങാപ്പുറം മുഖ്യാതിഥിയായി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |