
തുറവൂർ: ദേശീയപാതയിലെ തിരക്കേറിയ പൊന്നാംവെളി ടൗണിൽ അണ്ടർ പാസ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പട്ടണക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സംഗമവും ഭീമഹർജിയിലേക്കുള്ള ഒപ്പ് ശേഖരണവും മുൻ എം.പി. ഡോ. കെ.എസ്.മനോജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം.രാജേന്ദ്രബാബു അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ടി.എച്ച്.സലാം, എം.കെ.ജയപാൽ, പി.കെ.നസീർ, സി.ആർ.സന്തോഷ്, എ.ആർ. ഷാജി, എം.ആർ.ബിനുമോൻ, കെ.ഡി.അജി, പോഴിത്തറ രാധാകൃഷ്ണൻ, കെ.എസ്.ജയനാഥ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |