
ആലപ്പുഴ: വേമ്പനാട് കായൽ പുനരുജ്ജീവന, സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ പ്ലാസ്റ്റിക് മുക്ത വേമ്പനാട് മെഗാ കാമ്പയിനിന്റെ രണ്ടാം ഘട്ടത്തിൽ 9.23 ടൺ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. ഇന്നലെ ജില്ലയിലെ 12 കേന്ദ്രങ്ങളിലാണ് ഓരേസമയം ശുചീകരണപ്രവർത്തനങ്ങൾ നടന്നത്.
ജില്ലാതല ഉദ്ഘാടനം തൈക്കാട്ടുശ്ശേരി ഫെറിയിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജി കെ.കെ.ബാലകൃഷ്ണൻ നിർവഹിച്ചു.
മത്സ്യത്തൊഴിലാളികൾക്ക് തുഴ കൈമാറി കളക്ടർ അലക്‌സ് വർഗീസ് പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തു. ഒരു മാസം ഒരു ലക്ഷത്തിൽപ്പരം പ്ലാസ്റ്റിക് കുപ്പികളാണ് ജലാശയങ്ങളിൽ നിക്ഷേപിക്കുന്നത്. മാലിന്യം വരും ദിവസങ്ങളിൽ ഇവ ക്ലീൻ കേരള കമ്പനിക്ക് കൈമാറും.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ അദ്ധ്യക്ഷത വഹിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് സി.ഒ.ജോർജ്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ അനിത സോമൻ, ശൈലജ ഉദയപ്പൻ, കെ.ജി.സരുൺ, ബ്ലോക്ക് പഞ്ചായത്തംഗം എ.യു.അനീഷ്, അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ജി.പത്മകുമാർ, പഞ്ചായത്ത് സെക്രട്ടറി ആർ.സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
12 കേന്ദ്രങ്ങൾ, 314 വള്ളങ്ങൾ
12 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ശുചീകരണത്തിൽ കായലിൽ നിന്ന് മാലിന്യം നീക്കാനായി 314 വള്ളങ്ങൾ ഉപയോഗിച്ചു.
ശുചീകരണത്തിന്റെ ഭാഗമായവർക്ക് പ്രതിരോധ ഗുളികകൾ, കുടിവെള്ളം, പ്രാതൽ, മെഡിക്കൽ സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കി
എഴുപുന്ന, കോടംതുരുത്ത്, പട്ടണക്കാട്, തുറവൂർ, പുളിങ്കുന്ന്, നീലംപേരൂർ, ചമ്പക്കുളം, വെളിയനാട്, രാമങ്കരി, തകഴി, അരൂക്കുറ്റി ഗ്രാമപഞ്ചായത്തുകളിലായിരുന്നു മെഗാ ശുചീകരണം
ബാക്കി ഗ്രാമപഞ്ചായത്തുകളിൽ വരും ദിവസങ്ങളിൽ ശുചീകരണം നടത്തുമെന്ന് കളക്ടർ അറിയിച്ചു.
യജ്ഞത്തിൽ പങ്കാളികളായവർ
2805
ആദ്യഘട്ടത്തിൽ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം
12 ടൺ
ജനകീയ ശുചീകരണത്തിന്റെ ഭാഗമായി സംഭരിക്കപ്പെടുന്ന പ്ലാസ്റ്റിക്ക് തരംതിരിച്ച് പ്രദർശിപ്പിച്ച് ബോധവൽക്കരണം സംഘടിപ്പിക്കും
- അലക്സ് വർഗീസ്, കളക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |