
ആലപ്പുഴ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സിവിൽ സ്റ്റേഷൻ യൂണിറ്റ് 33-മത് വാർഷിക സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ.സുഭാഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എം.മുഹമ്മദ് യൂനുസ്, ബ്ലോക്ക് സെക്രട്ടറി നരേന്ദ്രൻ നായർ, അശോക് കുമാർ, എ.കെ.റഹിം, ശോഭന, എൻ.സെയ്ഫുദ്ദീൻ, പി.സാലി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.ബി.ശാന്തപ്പൻ (പ്രസിഡന്റ്), ഉമ്മച്ചൻ മേടാരം(സെക്രട്ടറി), ടി.എ.ശോഭന(ട്രഷറർ), എൻ.സെയ്ഫുദ്ദീൻ, പ്രസന്നകുമാരി, പി.സാലി (വൈസ് പ്രസിഡന്റുമാർ), റഷീദ് ബാബു, സുഗുണൻ, വി.സുജാത (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |