
അമ്പലപ്പുഴ: കൃഷി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഷെഡ് കത്തിനശിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് 5-ാം വാർഡ് മുപ്പതിൽ ചിറ കർഷകനായ സജിയുടെ വീടിനോട് ചേർന്ന ഷെഡാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വീട്ടുപകരണങ്ങളും, കൃഷിക്ക് വേണ്ടി ഉപയോഗിക്കുന്ന മോട്ടോർപമ്പ്,വിത്ത് , വീടിന്റെ വൈദ്യുതിമീറ്റർ കേബിൾ , വീട്ടുപകണങ്ങൾ എന്നിവ കത്തി നശിച്ചു. സജിയും 10-ാം ക്ലാസിൽ പഠിക്കുന്ന മകളും മാത്രമേ ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നുള്ളു . ഭാര്യ സുമ തൊഴിൽ ഉറപ്പ് ജോലിക്ക് പോയിരിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയാണ് തീ അണച്ചത്. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |