SignIn
Kerala Kaumudi Online
Thursday, 22 October 2026 6.48 PM IST

തീരുമാനം പുന:പരിശോധിക്കും


ആലപ്പുഴ: ആലപ്പുഴ ദന്തൽ കോളേജിന്റെ അംഗീകാരം റദ്ദാക്കാനുള്ള ഇന്ത്യൻ ദന്തൽ കൗൺസിലിന്റെ തീരുമാനം പുന:പരിശോധിക്കാൻ നിർദ്ദേശം നൽകിയതായി കെ.സി.വേണുഗോപാൽ എം.പിയെ കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. സ്വന്തമായി കെട്ടിടം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോളേജിന്റെ അംഗീകാരം റദ്ദാക്കാൻ കൗൺസിൽ നടപടി സ്വീകരിച്ചത്. ഇത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വേണുഗോപാൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കി അടുത്ത മൂന്നുമാസത്തിനുള്ളിൽ പരിശോധന നടത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാനാണ് ആരോഗ്യമന്ത്രാലയം ദന്തൽ കൗൺസിലിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL