
അരൂർ: അശാസ്ത്രീയമായ എലിവേറ്റഡ് ഹൈവേ നിർമ്മാണം മൂലം തുറവൂർ - അരൂർ പാതയിൽ അപകടമരണങ്ങൾ വർദ്ധിക്കുന്നതിനെതിരെ കോൺഗ്രസ് അരൂർ സൗത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചന്തിരൂർ ഗവ. ഹൈസ്കൂളിന് സമീപം സായാഹ്ന ധർണ സംഘടിപ്പിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയംഗം അഡ്വ.ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എ.അൻസാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് അസീസ് പായിക്കാട് മുഖ്യപ്രഭാഷണം നടത്തി. കെ.ഉമേശൻ, തുറവൂർ ദേവരാജൻ,എസ്.എം.അൻസാരി, മജീദ് വെളുത്തേടൻ, സി.കെ.പുഷ്പൻ, വി.കെ. മനോഹരൻ,എസ്.മുഹമ്മദ് ടി.പി.സെയ്ഫുദ്ദീൻ,കെ.വി. സോളമൻ, പി.ആർ.വിശ്വംഭരൻ, കെ.എ. സലിം ചന്തിരൂർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |