SignIn
Kerala Kaumudi Online
Thursday, 22 October 2026 10.08 PM IST

മേൽപ്പാലം നിർമ്മിക്കണം

അമ്പലപ്പുഴ: ജില്ലയിൽ ദേശീയപാതയിൽ ഏറ്റവും പ്രധാനപ്പെട്ടതും ജനത്തിരക്കേറിയതുമായ പ്രദേശമാണ് വളഞ്ഞവഴി എസ്.എൻ.കവല. കുട്ടനാട്ടിൽ കാർഷിക ആവശ്യത്തിനായി വാഹനങ്ങൾ എത്തിക്കുന്നതിനും മെഡിക്കൽകോളേജിൽ ഉൾപ്പടെ എത്തിച്ചേരാൻ ആശ്രയിക്കുന്ന പ്രധാന പ്രവേശന കവാടമാണ് ഇത്. ഇവിടെ മേൽപ്പാലം നിർമ്മിക്കണമെന്ന്

രാഷ്ട്രീയ ജനതാദൾ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നിർവഹിച്ച് കൊണ്ട് ജില്ലാപ്രസിഡന്റ് സാദിഖ് എം. മാക്കിയിൽ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സാദിക്ക് ഉലഹൻ അദ്ധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗം മോഹൻ സീ അറവന്തറ, ഉഷാകുമാരി,സനൽ അമ്പലപ്പുഴ,​ പത്മദാസ് അമ്പലപ്പഴ, മുജീബ് പി.എസ്, സവാദ് വളഞ്ഞവഴി, ഭുവനേശ്വരൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL