
അമ്പലപ്പുഴ: കേരള സ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ അമ്പലപ്പുഴ വടക്ക് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരീസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് പി.സുരേഷ് ബാബു അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എ. അബ്ദുക്കുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.ഗോപി വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. എം.രമണി,പി.ശശി, എൻ.ചെല്ലപ്പൻ, എച്ച്.സുബൈർ,ജി.ജയവല്ലി, ടി.എസ്. ശിവദാസക്കുറുപ്പ്, പി.എസ്.പ്രേംചന്ദ്, ടി.സുലോചന തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: പി. സുരേഷ് ബാബു (പ്രസിഡന്റ്), കെ.ശ്രീലതാ ദേവി (സെക്രട്ടറി), ടി.എം. മാത്തുക്കുട്ടി (ഖജാൻജി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |