
കായംകുളം: സംസ്ഥാന ബഡ്ജറ്റ് കർഷക വിരുദ്ധവുമാണെന്ന് കർഷക കോൺഗ്രസ് നിയോജക മണ്ഡലം നേതൃയോഗം കുറ്റപ്പെടുത്തി. നെല്ല് സംഭരണവുമായി ബന്ധപെട്ടു റിവോൾവിങ് ഫണ്ട് സമ്പ്രദായം കൊണ്ടുവരാതിരുന്നതും നെല്ലിന്റെ സംഭരണ വില 35രൂപ ആക്കാതിരുന്നതും കർഷക വഞ്ചനയാണ്. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബിജു തണൽ ആദ്ധ്യക്ഷത വഹിച്ചു. ഇല്ലത്തു ശ്രീകുമാർ,ടി.ചന്ദ്രൻ,ശ്രീദേവി സോമൻ,ഷംല ഷിബു,പി.വിജയൻ,സിജു പൊടിയൻ,അലക്സാണ്ടർ പി.ജി,കെ.കൃഷ്ണപിള്ള,അശോകൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |