മാവേലിക്കര: ഇറവൻകര ഗവൺമെന്റെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും സ്കൂൾ വാർഷികവും എൻഡോവ്മെന്റ് വിതരണവും നടന്നു. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള ദേവി നിർവ്വഹിച്ചു. എസ്.എം.സി ചെയർമാൻ ശിവജി അറ്റ്ലസ് അദ്ധ്യക്ഷനായി. സ്കൂൾ വാർഷികവും പൊതുസമ്മേളനവും തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് ഉദ്ഘാടനം ചെയ്തു. നാടൻ പാട്ട് രചയിതാവ് സത്യൻ കോമല്ലൂർ മുഖ്യാതിഥിയായി. വാർഡ് മെമ്പർ വത്സലകുമാരി, പി.ഗിവർഗീസ്, പ്രിൻസിപ്പാൾ ജോളി ബോസ്, ഹെഡ്മാസ്റ്റർ അനിൽകുമാർ, ഷജീവ്, മനോജ്, പ്രമീള. എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |