
ആലപ്പുഴ: ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് കോഴിക്കോട്ടേയ്ക്കുള്ള സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് പുനരാരംഭിച്ചു. കൊവിഡ് കാലത്ത് മുടങ്ങിയ സർവീസാണ് തിരിച്ചെത്തിയത്.
എം.എൽ.എമാരായ എച്ച്.സലാം, പി.പി.ചിത്തരഞ്ജൻ എന്നിവർ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സർവീസിന് വീണ്ടും തുടക്കമായത്. പകൽ 1.10ന് ആലപ്പുഴ സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് രാത്രി 8.40ന് കോഴിക്കോട് എത്തിച്ചേരുന്ന ബസ്, പുലർച്ചെ 3.20 ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് രാവിലെ 10.30ന് ആലപ്പുഴയിൽ തിരിച്ചെത്തും. എം.എൽ.എമാരായ എച്ച് സലാംർ, പി.പി.ചിത്തരഞ്ജൻ എന്നിവർ ചേർന്ന് സർവീസ് ഫ്ലാഗ് ഒഫ് ചെയ്തു. കൗൺസിലർ എം.ജി.സതീദേവി, എ.ടി.ഒ എ.അജിത്ത്, ഇൻസ്‌പെക്ടർ ആർ.രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |