
ചേർത്തല : വിശുദ്ധ വാലന്റൈന്റെ തിരുശേഷിപ്പുള്ള ഏഷ്യയിലെ ഏകദൈവാലയമായ യേശുഭവൻ തീർത്ഥാടന കേന്ദ്രത്തിൽ തിരുനാൾ ആരംഭിച്ചു. ഫാ.സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ പതാക ഉയർത്തി. എല്ലാദിവസവും രാവിലെ അഞ്ചിന് ആരാധന, ലിറ്റനി,ദിവ്യബലി,പരിശുദ്ധ കുർബാനയുടെ ആശിർവാദം, ഫാ. യേശുദാസ് തോട്ടുങ്കൽ, ഫാ. സെബാസ്റ്റ്യൻ പുത്തൻപുരക്കൽ തുടങ്ങിയവർ കാർമമികത്വം വഹിക്കും 14ന് വൈകിട്ട് നാലു മുതൽ രാത്രി 8 വരെ ദമ്പതി ധ്യാനം. പ്രധാന തിരുനാൾ ദിനമായ 15ന് രാവിലെ 9ന് പ്രസുദേന്തി വാഴ്ച, ലിറ്റനി, ആരാധന, ആഘോഷമായ സമൂഹ ദിവ്യബലി, സമാപന ആശിർവാദം, തുടർന്ന് പ്രദക്ഷിണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |