ആലപ്പുഴ : പാതിവില തട്ടിപ്പ് സംബന്ധിച്ച് ജില്ലയിലെ ആറു പൊലീസ് സ്റ്രേഷനുകളിൽ രജിസ്റ്റർ ചെയ്ത എട്ട് കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി. കായംകുളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്രർ ചെയ്ത മൂന്നുകേസുകളിലായുള്ള 1.80 ലക്ഷം രൂപയുടെ തട്ടിപ്പുൾപ്പെടെ 4.76ലക്ഷത്തോളം രൂപയുടെ തട്ടിപ്പുകളാണ് കൈമാറിയത്. നഗരസഭാ കൗൺസിലർക്കെതിരെ ഉൾപ്പെടെ പരാതികളുയർന്ന കായംകുളത്തെ പരാതികളോ കേസോ ഈ പട്ടികയിലില്ല. സംസ്ഥാനത്ത് വിവിധ പൊലീസ് ജില്ലകളിലായി ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്ത 34 കേസുകൾക്കൊപ്പമാണ് ആലപ്പുഴയിലെ ആറ് സ്റ്റേഷനുകളിലെ പരാതികളും കൈമാറിയത്.
കേസുകളിൽ 15 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ടും ഒരുമാസത്തിനകം അന്തിമ റിപ്പോർട്ടും സമർപ്പിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവി ക്രൈംബ്രാഞ്ചിന് നൽകിയിരിക്കുന്ന നിർദേശം. കൈമാറിയ കേസുകളിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന ക്രൈം നമ്പർ പ്രകാരം തട്ടിപ്പിനിരകളായവരുടെ പരാതികളെല്ലാം കണക്ഷൻ കേസുകളാക്കി ഇതോടൊപ്പം അന്വേഷിക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം.
ജില്ലയിൽ ക്രൈംബ്രാഞ്ചിന് കൈമാറിയ കേസുകൾ
(പൊലീസ് സ്റ്റേഷൻ, ക്രൈംനമ്പർ, തട്ടിയ തുക, പരാതിക്കാർ, പ്രതികൾ എന്ന ക്രമത്തിൽ)
കായംകുളം
217/2025 ........60,000 രൂപയുടെ തട്ടിപ്പ്
പരാതിക്കാർ : അർഫാന (23), അർഫാന മൻസിൽ, കീരിക്കാട് തെക്ക്, കായംകുളം
പ്രതികൾ: അനന്തുകൃഷ്ണൻ, സബീന, സനിത ഷാജി, കണ്ടാലറിയുന്നവർ
232/2025 - 60,000 രൂപയുടെ തട്ടിപ്പ്
പരാതിക്കാർ: ജമീല ബഷീർ (53), വലയിക്കകത്ത് വീട്ടിൽ, കൊറ്റുകുളങ്ങര, പത്തിയൂർ
പ്രതികൾ: അനന്തുകൃഷ്ണൻ
234/ 2025 - 60,000 രൂപയുടെ തട്ടിപ്പ്
പരാതിക്കാർ : മിനിമോൾ (50), ഇടയിൽ ഹൗസ്, മലമേൽഭാഗം, കീരിക്കാട്
പ്രതികൾ: അനന്തുകൃഷ്ണൻ, ഷെമി, ബെനസീർ
ഹരിപ്പാട്
114/ 2025 - 60,000 രൂപയുടെ തട്ടിപ്പ്
പരാതിക്കാർ : സൂര്യ രജീഷ് (35), കണ്ടത്തിൽ പടീറ്റതിൽ, താമല്ലാക്കൽ നോർത്ത്, കുമാരപുരം, ഹരിപ്പാട്
പ്രതികൾ: അനന്തുകൃഷ്ണൻ, ഹരിപ്പാട് സീറ്റ് സൊസൈറ്റി ജീവനക്കാരായ രാധ ബാബു, ജയൻ, എസ്.ഡി.ബേബി
പൂച്ചാക്കൽ
70/2025
56,000 രൂപയുടെ തട്ടിപ്പ്
പരാതിക്കാർ : പി.എം.റഹില (37), പടിഞ്ഞാറേതച്ചംവീട്ടിൽ, തൃച്ചാറ്റുകുളം, പാണാവള്ളി, ചേർത്തല
പ്രതികൾ: അനന്തുകൃഷ്ണൻ
മുഹമ്മ - 86/2025.
60,000 രൂപയുടെ തട്ടിപ്പ്
പരാതിക്കാർ: സി.കെ.അയന (25), ചണിവേലി, മുഹമ്മ പി.ഒ
പ്രതികൾ: അനന്തുകൃഷ്ണൻ, ദീപ അജിത്കുമാർ
മാന്നാർ 80/2025, 60000 രൂപയുടെ തട്ടിപ്പ്
പരാതിക്കാർ: ശിൽപ്പ.എസ്.കുറുപ്പ് (36), മണിമന്ദിരം, തൃപ്പെരുന്തുറ, ചെന്നിത്തല
പ്രതികൾ:അനന്തുകൃഷ്ണൻ, മാവേലിക്കര സീഡ് സൊസൈറ്റി പ്രസിഡന്റ് ശ്രീജ, സെക്രട്ടറി ടി.കെ.വിജയൻ, കോർഡിനേറ്റർമാരായ സോമനാഥൻ പിള്ള, രാജേന്ദ്രൻപിള്ള
ചേർത്തല 236/2025, 60000 രൂപയുടെ തട്ടിപ്പ്
പരാതിക്കാർ: ശ്രുതി പ്രസാദ് (29), കൊള്ളശ്ശേരിൽ വീട്ടിൽ, വാരനാട് പി.ഒ, ചേർത്തല
പ്രതികൾ: അനന്തുകൃഷ്ണൻ, പ്രീന
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |