
അമ്പലപ്പുഴ : നീർക്കുന്നം എസ്. ഡി. വി ഗവ. യു .പി സ്കൂളിൽ വാവാ വാവേ വായിക്കാം എന്ന ലേബലിൽ 16 ബാല സാഹിത്യകൃതികൾ ആദ്യവായന നടത്തി ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ പ്രകാശനം നിർവ്വഹിച്ചു. ഇങ്ക് ബുക്സ് പ്രസിദ്ധീകരിച്ച പതിനാറ് കുഞ്ഞാവക്കഥ പ്പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങിലെ ഒരിനമായിരുന്നു നേരഴക് എന്ന പേരിലുള്ള കുരുന്നുകളുടെ വായന. ബാലസാഹിത്യ രചയിതാക്കളായ ഡോ.ടി.പി. കലാധരൻ, എസ്. സൈജ, ഷിനോജ് രാജ് എന്നിവർ കുട്ടികളുമായി സംവദിച്ചു. പ്രഥമാദ്ധ്യാപിക എ. നദീറ, എസ്. എം. സി ചെയർമാൻ പ്രശാന്ത്.എസ്.കുട്ടി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അദ്ധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |