
ഹരിപ്പാട്: മുതുകുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ മുതുകുളത്തിന്റെ ദേശനാഥയായ ശ്രീപാണ്ഡവർകാവിൽ അമ്മയുടെ പറയെഴുന്നള്ളിപ്പിന് പള്ളിയങ്കണത്തിൽ നൽകിയ വൻ സ്വീകരണം മതസൗഹാർദ്ദത്തിന്റെ പ്രതീകമായി. ഇടവക വികാരി ഫാ .വി. തോമസ്, ചേപ്പാട് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ബിജി ജോൺ, ട്രസ്റ്റി ബാബു ബംഗ്ലാവിൽ, സെക്രട്ടറി സോണി ജോസ്, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ എന്നിവർ പറയെഴുന്നള്ളിപ്പിനെ സ്വീകരിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് മംഗളൻ മുഞ്ഞിനാട്ട്, വൈസ്. പ്രസിഡന്റ് ഹരികുമാർ, സെക്രട്ടറി എം. ശ്രീജി എന്നിവർ പറയെഴുന്നള്ളിപ്പിന്, പള്ളിയിൽ നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |