SignIn
Kerala Kaumudi Online
Thursday, 22 October 2026 6.48 PM IST

കഞ്ചാവുമായി​ യുവാവും യുവതി​യും പി​ടി​യി​ൽ

ambala

അമ്പലപ്പുഴ: കഞ്ചാവ് കൈവശം വെച്ചതിന് യുവാവും യുവതിയും പി​ടി​യി​ലായി​. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാർഡ് വടക്കേ ചെട്ടിപാടം വീട്ടാൻ അഭിരാജ് (26), ആലപ്പുഴ അവലൂക്കുന്ന് കാട്ടുങ്കൽ വീട്ടിൽ അഹിന(19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവുമായി​ ഇവർ സ്കൂട്ടറിൽ വരുന്നതായി കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ ഡി.വൈ.എസ്.പി കെ.എൻ. രാജേഷിന്റെ നിർദ്ദേശാനുസരണം, പുന്നപ്ര സി​.ഐ സ്റ്റെപ്റ്റോ ജോണി​ന്റെ നേത്യത്വത്തിൽ, എസ്.ഐ റെജിരാജ്., ജി.എസ്.ഐ ബോബൻ, സി.പി.ഒ മാരായ, ബിനു, ജിനുപ്, അഭിലാഷ്, സുമിത്ത്, കാർത്തിക , ഡാൻസാഫ് അംഗങ്ങളായ ടോണി,രൺദീപ്, നന്ദു, സിറിൾ എന്നിവർ ചേർന്ന് തീരദേശ റോഡിൽ പുന്നപ്ര മാധവമുക്ക് ജംഗ്ഷന് വടക്ക് വശം വച്ചാണ് ഇവരെ പി​ടി​കൂടി​യത്. 1 കിലോഗ്രാം 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL