കലവൂർ: പെൺകുട്ടിയെ അക്രമിച്ച കേസിലെ പ്രതിക്ക് ക്ഷേമ പെൻഷൻ നൽകേണ്ടന്ന് പഞ്ചായത്ത് സമിതി. കഴിഞ്ഞ ദിവസം കൂടിയ മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഭരണസമിതിയാണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 7-ാം വാർഡിൽ കങ്കൻ ചിറയിൽ രാധാകൃഷ്ണന്റെ (61) ക്ഷേമ പെൻഷൻ അപേക്ഷ തൽക്കാലം പാസാക്കേണ്ടന്ന് തീരുമാനിച്ചത്.
ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ അവതരിപ്പിച്ച വാർദ്ധക്യകാല പെൻഷൻ അപേക്ഷകരുടെ ലിസ്റ്റിൽ രാധാകൃഷ്ണന്റെ പേര് ഉൾപ്പെട്ടതോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.ഷാജിയാണ് വിഷയം യോഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. പഞ്ചായത്ത് വകുപ്പിലെ നിയമ വിഭാഗത്തിന്റെ തിരുമാനം കൂടി അറിഞ്ഞതിനു ശേഷം പെൻഷനിൽ അന്തിമതീരുമാനം കൈക്കൊള്ളാമെന്ന ധാരണയാണ് പഞ്ചായത്ത് ഇപ്പോൾ കൈക്കൊണ്ടിട്ടുള്ളത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |