SignIn
Kerala Kaumudi Online
Thursday, 22 October 2026 4.58 PM IST

ഹിറ്റായി മെഗാതൊഴിൽമേള

ആലപ്പുഴ: പങ്കാളിത്തവും ഉദ്യോഗാർത്ഥികളുടെ ആവേശവും സംസ്ഥാനത്തെ ആദ്യ മെഗാതൊഴിൽമേളയെ ഹിറ്റാക്കി. മുൻകൂട്ടി രജിസ്റ്റർ ചെയ്തതനുസരിച്ച് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി അരലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് ജോലി തേടി ആലപ്പുഴയിലെത്തിയത്. എസ്.ഡി കോളേജിൽ പ്രത്യേകം സജ്ജമാക്കിയ പവലിയനുകളിൽ അതിരാവിലെ മുതൽ എത്തിച്ചേർന്ന ഉദ്യോഗാർത്ഥികൾക്ക് വോളണ്ടിയർമാരും പദ്ധതിയുടെ ഭാഗമായ ഉദ്യോഗസ്ഥരും സഹായികളായി.

തിരക്ക് കൂടിയതോടെ തൊഴിൽമേളയുടെ സുഗമമായ നടത്തിപ്പിന് രജിസ്ട്രേഷൻ നടപടികൾ അതിവേഗത്തിലാക്കാൻ വാർറൂം സജ്ജീകരിച്ചെങ്കിലും ഇന്റർനെറ്റ് വേഗം കുറവായത് ഉദ്യോഗാർത്ഥികളെയും ഉദ്യോഗസ്ഥരെയും വിഷമത്തിലാക്കി. നെറ്റിന്റെ സ്പീഡ് കുറഞ്ഞെങ്കിലും 20 ടീമുകളായി തിരിഞ്ഞ ഉദ്യോഗസ്ഥർ വാർ റൂമിലെത്തിയ ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ വേഗത്തിൽ സ്വീകരിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കി. കോളേജ് പരിസരത്ത് മുൻകൂട്ടി തയ്യാറാക്കിയ രജിസ്ട്രേഷൻ കൗണ്ടറുകളിൽ തിരക്കുമൂലം രജിസ്ട്രേഷൻ നടപടികൾ വൈകിയതോടെ അവസരം നഷ്ടപ്പെടുമെന്ന് ഭയന്ന ഉദ്യോഗാർത്ഥികൾക്ക് വാർറൂമിലൂടെ വേഗത്തിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാനും അഭിമുഖങ്ങളിൽ പങ്കെടുക്കാനുമായി.

വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയിലൂടെ ആദ്യ അഭിമുഖത്തിൽതന്നെ കോട്ടയം സ്വദേശി പി.ആർ രാജേഷ്, പത്തനംതിട്ട സ്വദേശി കെ.അഭിനവ് സുരേഷ്, ചേർത്തല സ്വദേശി എം. ഹരികൃഷ്ണൻ എന്നിവർ ജോലി സ്വന്തമാക്കി അഭിമാനമായി. വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേളയുടെ ഭാഗമായി ബുധനാഴ്ച ചേർത്തലയിൽ നടന്ന എം.ആർ.എഫ് കമ്പനിയിലേക്കുള്ള അഭിമുഖത്തിലാണ് മൂവരും പങ്കെടുത്തത്. ഇന്നലെ എസ്.ഡി കോളേജിൽ നടന്ന വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേള ഉദ്ഘാടന വേദിയിൽമന്ത്രി പി. പ്രസാദിൽ നിന്ന് മൂവരും ജോലി ഉത്തരവുകൾ ഏറ്റുവാങ്ങി.

തൊഴിൽമേളയുടെ വേദിക്ക് സമീപം അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തകഴി യൂണിറ്റിൽ നിന്നുള്ള ഫയർഫോഴ്സും, പൊലീസ്, ആംബുലൻസ്, ആരോഗ്യവകുപ്പ് സേവനങ്ങളും ഒരുക്കിയിരുന്നു.നഗരസഭയിലെ ഹരിതകർമ്മസേന. നഗരസഭക്ക് കീഴിലെ ശുചീകരണവിഭാഗം തൊഴിലാളികളുടെ നേതൃത്വത്തിൽ തൊഴിൽമേള സ്ഥലത്ത് മെഗാശുചീകരണവും നടന്നു .

നിയമന ഉത്തരവ് ഉടൻ
 ദേശീയ, അന്തർദ്ദശീയ, പ്രാദേശിക കമ്പനികൾ ജോലി ഒഴിവുകളുമായി മേളയിൽ പങ്കാളികളായി

 യോഗ്യതയും കഴിവുമനുസരിച്ച് ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂവിലൂടെ തിരഞ്ഞെടുത്തു

 തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള നിയമന ഉത്തരവുകൾ ഉടൻ കമ്പനികൾ ലഭ്യമാക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL