അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സി. ടി സ്കാൻ റിപ്പോർട്ട് ലഭിക്കണമെങ്കിൽ പണം നൽകണമെന്ന നിർദ്ദേശം നിർദ്ധന രോഗികൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു. അപകടത്തിൽ പരിക്കേറ്റും മറ്റും അത്യാഹിത വിഭാഗത്തിലെത്തുന്ന വർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കണമെങ്കിൽ സി.റ്റി സ്കാൻ ചെയ്തതിന്റെ റിപ്പോർട്ടും വേണ്ടിവരും. സൗജന്യമായി ഫിലിം ലഭിക്കുമെങ്കിലും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ തുടരുന്നത്. ഹെൽത്ത് കാർഡ് ഉള്ളവർക്കും അഡ്മിറ്റ് ആയതിനുശേഷം മാത്രമാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. 24 മണിക്കൂറെങ്കിലും സൗജന്യമായി സി.ടി, എം.ആർ.ഐ,രക്തപരിശോധന,ഇ .സി .ജി തുടങ്ങിയവ സൗജന്യമാക്കണമെന്ന് ആശുപത്രി വികസന സമിതിയിലെ കെ.സി. വേണുഗോപാൽ എം.പിയുടെ പ്രതിനിധി യു .എം .കബീർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |