ആലപ്പുഴ : ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽകോടതി (പോക്സോ)യിലെ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ നിലവിലുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴു വർഷത്തിൽ കുറയാത്ത പ്രാവീണ്യമുള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം. യോഗ്യരായവർ ഫോട്ടോ പതിച്ച ബയോഡാറ്റ, എൻറോൾമെന്റ് സാക്ഷ്യപത്രം, വിലാസം, ജനന തീയതി, ജാതി, മതം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 28 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പ് കളക്ടറേറ്റിൽ അപേക്ഷ നൽകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |