SignIn
Kerala Kaumudi Online
Thursday, 22 October 2026 4.55 PM IST

യുവതിയുടെ മരണം: ഭർത്താവുമായി തെളിവെടുപ്പ്

photo

ചേർത്തല: ചേർത്തലയിൽ ഭാര്യയുടെ മരണത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത ഭർത്താവ് സോണിയുടെ തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി.
ഇന്നലെ രാവിലെയാണ് സോണിയുടെ ചേർത്തല നഗരസഭ 29–ാം വാർഡ് പണ്ടകശാലാപ്പറമ്പ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കേസ് അന്വഷിക്കുന്ന ചേർത്തല സ്റ്റേഷൻ ഓഫീസർ ജി.അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പിന് എത്തിച്ചത്.

ഗോവയിൽ നിന്നെത്തിയ താൻ ഭാര്യ സജിയുമായുണ്ടായ വാക്കേറ്റവും തുടർന്ന് മുറിയിലേക്ക് കയറിയപ്പോൾ പിടിച്ചു വലിച്ചു. സജിയുടെ തല ഭിത്തിയിൽ ഇടിച്ചതോടെ താഴെവീണ് ഛർദ്ദിച്ചുവെന്നും സോണി പൊലീസിനോട് പറഞ്ഞു. സജിയുടെ തല ഭിത്തിയിൽ ഇടിച്ച സ്ഥലവും താഴെ വീണ സ്ഥലവും പൊലീസിന് കാണിച്ചു കൊടുത്തു. തുടർന്ന മകൾ മീഷ്മയുമായി ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയെന്നും മൊഴിനൽകി.
അമ്മയുടെ മരണത്തിൽ പരാതി ഉന്നയിച്ച മീഷ്മയുടെ മൊഴിയിൽ പറയുന്ന കാര്യങ്ങൾ ശരിവയ്ക്കുന്നതായിരുന്നു സോണിയുടെ മൊഴിയും. തെളിവെടുപ്പിനു ശേഷം വൈകിട്ട് 4 മണിയോടെ ചേർത്തല ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി. അമ്മയുടെ മരണം അച്ഛന്റെ അക്രമത്തെ തുടർന്നാണെന്ന് മീഷ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് സോണിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തിയത്. ജനുവരി 8ന് തലയ്ക്ക് പരിക്കേറ്റ് സജിയെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. വീട്ടിലെ കോണിപ്പടിയിൽ നിന്ന് വീണ് പരുക്കേറ്റതായാണ് ആശുപത്രിയിൽ പറഞ്ഞത്. ഒരുമാസത്തെ ചികിത്സയ്‌ക്കൊടുവിൽ 9ന് സജി മരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL