ആലപ്പുഴ: പുഞ്ചകൃഷി കൊയ്ത്തുമായി ബന്ധപ്പെട്ട് കൊയ്ത്ത് യന്ത്രങ്ങളുടെ നിരക്ക്, സമയം എന്നിവയുടെ കാര്യത്തിൽ തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിക്കരുതെന്നും തീരുമാനങ്ങൾ കർശനമായി നടപ്പിലാക്കണമെന്നും കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. കൊയ്ത്ത് യന്ത്രങ്ങളുടെ നിരക്ക് റോഡ് മാർഗ്ഗം എത്തിക്കാവുന്ന പാടശേഖരങ്ങളിൽ മണിക്കൂറിന് 2100 രൂപയും ചങ്ങാടത്തിൽ എത്തിക്കേണ്ട സ്ഥലങ്ങളിൽ മണിക്കൂറിന് 2200 രൂപയുമായാണ് നിജപ്പെടുത്തിയിട്ടുള്ളത്. ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ ഒരേക്കർ കൊയ്ത് തീർക്കേണ്ടതാണെന്നും തീരുമാനിച്ചിട്ടുണ്ട്. പാടശേഖര സമിതികളോ കൊയ്ത്ത് യന്ത്ര ഏജൻറുമാരോ നിബന്ധനകൾ ലംഘിക്കാൻ പാടില്ലെന്നും കളക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |