ഹരിപ്പാട്: പരിപ്പുവടയുടെ രുചിയിൽ സമാഹരിച്ച തുക കൊണ്ട് എലിസബത്തിന് ചികിത്സക്കുള്ള പണം കണ്ടെത്തി ഒരു കൂട്ടം നന്മ മനസുകൾ.ചിങ്ങോലി പഞ്ചായത്ത് പത്താം വാർഡ് പടീറ്റതിൽ കുന്നുംപള്ളിശേരിൽ യോഹന്നാന്റെ ഭാര്യ എലിസബത്തിന്റെ (42) ജീവൻ നിലനിർത്താനാണ് ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മ പരിപ്പു വട ചലഞ്ചിലൂടെ പണം സമാഹരിച്ചത്. കൂട്ടായ്മ ചെയർമാൻ ഷാജി.കെ. ഡേവിഡ് മുൻകൈയെടുത്ത ചലഞ്ചിൽ 77,400 രൂപ സമാഹരിച്ചു. പഞ്ചായത്തംഗങ്ങളായ വിജിത, ശോഭ, മുൻ പഞ്ചായത്തംഗം ശാന്തകുമാർ,ജോമോൻ, അജയൻ കാർത്തികപ്പള്ളി,ജോസ് മുതുകുളം,അഷ്റഫ് കാട്ടിൽ,സുഭാഷ്,ലല്ലു ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |