ചേർത്തല: താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ പ്ലംമ്പറെയും,ലാബ് ടെക്നീഷ്യനെയും നിയമിക്കുന്നു.പത്താംക്ലാസും പ്ലംമ്പിംഗ് ഐ.ടി.ഐ സർട്ടിഫിക്കറ്റുമാണ് പ്ലംമ്പറുടെ യോഗ്യത.ഡിപ്ലോമയും പ്രവൃത്തി പരിചയവും,നഗരപരിധിയിലുള്ളവർക്കും മുൻഗണന. പ്ലസ്ടുവും കേരള സർക്കാർ അംഗീകൃത മെഡിക്കൽ ലാബോറട്ടറി ടെക്നോളജി കോഴ്സുമാണ് ലൈബ് ടെക്നീഷ്യന്റെ യോഗ്യത.അധിക യോഗ്യതയുള്ളവർക്കും,മൂന്നുവർഷം പ്രവൃത്തി പരിചയമുളളവർക്കും നഗരവാസികൾക്കും മുൻഗണന. പ്ലംമ്പർ ഒഴിവിൽ ഉദ്യോഗാർത്ഥികൾ 21ന് ഉച്ചയ്ക്ക് 12നുമുമ്പായി സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ നൽകണം,അഭിമുഖം 22ന് രാവിലെ 11ന്. ലാബ് ടെകിനീഷ്യൻ ഒഴിവിൽ 20ന് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഹാജരാക്കണം.അഭിമുഖം 21ന് രാവിലെ 11ന് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |