SignIn
Kerala Kaumudi Online
Thursday, 22 October 2026 6.51 PM IST

വീട് ജപ്തിചെയ്‌ത കുടുംബത്തിന് കൈത്താങ്ങായി വിദേശമലയാളി

ആലപ്പുഴ: വായ്പാ കുടിശികയെത്തുടർന്ന് ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത് വീട്ടിൽ നിന്ന് പുറത്താക്കിയ രണ്ട് പെൺകുട്ടികളടങ്ങുന്ന കുടുംബത്തിന് കൈത്താങ്ങായി ആലപ്പുഴ സ്വദേശിയായ വിദേശമലയാളി. അരൂക്കുറ്റി പഞ്ചായത്ത് എട്ടാം വാർഡ് നികർത്തിൽ വീട്ടിൽ ജലഗതാഗത വകുപ്പ് എറണാകുളം ഡിവിഷനിൽ ഡ്രൈവറായ പി.ആർ.സനീഷ്, ഭാര്യ എം.മായ, സ്‌കൂൾ വിദ്യാർത്ഥിനികളായ രണ്ട് മക്കൾ, അച്ഛന്‍ രാമചന്ദ്രൻ (71), അമ്മ ശകുന്തള (61), ബധിരയും മൂകയുമായ പിതൃസഹോദരി തങ്കമ്മ (80) എന്നിവരടങ്ങുന്ന കുടുംബത്തെയാണ് നാല് ദിവസം മുമ്പ് വീട്ടിൽ നിന്ന് പുറത്താക്കിയത്. കുട്ടികൾക്ക് പരീക്ഷയ്ക്ക് പഠിക്കാൻ പുസ്തകമെടുക്കാനെങ്കിലും കതക് തുറന്നു നൽകണമെന്ന അപേക്ഷ ധനകാര്യ സ്ഥാപനം ചെവിക്കൊണ്ടിരുന്നില്ലെന്ന് രാമചന്ദ്രൻ പറഞ്ഞിരുന്നു. ഇതോടെയാണ് സനീഷിന്റെ ഭാര്യ മായയുടെ അക്കൗണ്ടിലേക്ക് വിദേശത്ത് നിന്ന് മൂന്ന് ലക്ഷത്തി അമ്പത്തി ആറായിരം രൂപ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മലയാളി ഇന്നലെ അയച്ചു നൽകിയത്. തുക ബാങ്കിൽ അടച്ച് ജപ്തി നടപടികളിൽ നിന്ന് കുടുംബം തത്കാലം മോചിതരായി. സനീഷിന്റെ മാത്രം വരുമാനത്തിൽ കഴിയുന്ന കുടുംബത്തിന് മാസം 18,000 രൂപയാണ് വായ്പാ തിരിച്ചടവ്. ഒമ്പത് ഗഡുക്കൾ മുടങ്ങിയതോടെയാണ് ധനകാര്യ സ്ഥാപനം ജപ്തി നടപടിയിലേക്ക് കടന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL