SignIn
Kerala Kaumudi Online
Thursday, 22 October 2026 5.49 PM IST

ആരോഗ്യ കേന്ദ്രത്തിൽ മതപ്രാർത്ഥന : കൗൺസിലറെ അയോഗ്യനാക്കണമെന്ന് പ്രമേയം പാസാക്കി നഗരസഭ

കായംകുളം : കായംകുളം നഗരസഭ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് മുമ്പ് അതിക്രമിച്ച് കയറി മതപ്രാർത്ഥന നടത്തിയ മുസ്ലിം ലീഗ് കൗൺസിലർ നവാസ് മുണ്ടകത്തിലിനെ നഗരസഭ കൗൺസിലിൽ യോഗത്തിൽ നിന്നും സസ്പെൻഡ് ചെയ്യാനും കൗൺസിലർ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാനും കായംകുളം നഗരസഭ പ്രമേയം പാസാക്കി.

ഫെബ്രുവരി 16ന് കായംകുളം നഗരസഭയുടെ അധീനതയിലുള്ള 43-ാം വാർഡിലെ അയ്യൻ കോയിക്കൽ നഗറിൽ പുതുതായി തുടങ്ങുന്ന നഗരആരോഗ്യ കേന്ദ്രത്തിനു വേണ്ടിയുള്ള കെട്ടിടം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ ഈ ചടങ്ങ് നടക്കുന്നതിന് മുമ്പായി 43-ാം വാർഡ് കൗൺസിലറായ നവാസ് മുണ്ടകത്തിൽ മുൻകൈയെടുത്ത് ഏതാനും മതപുരോഹിതരെ തെറ്റിദ്ധരിപ്പിച്ച് കെട്ടിടത്തിൽ അതിക്രമിച്ച് കടന്ന് പ്രാർത്ഥന നടത്തുകയും ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

നവാസ് മുണ്ടകത്തിലിനെ കൗൺസിലർ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോടും, സംസ്ഥാന സർക്കാരിനോടും നഗരസഭ കൗൺസിൽ ഏകകണ്ഠമായി ശുപാർശ ചെയ്തു.
ചെയർപേഴ്സൺ പി. ശശികല പ്രമേയം അവതരിപ്പിച്ചു. എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി സെക്രട്ടറി ഹരിലാൽ അനുവാദകനായി .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL