SignIn
Kerala Kaumudi Online
Thursday, 22 October 2026 5.49 PM IST

നെല്ലിന്റെ വില കൂട്ടിയിട്ടും രക്ഷയില്ലാതെ കർഷകർ

ആലപ്പുഴ: കേന്ദ്ര,​സംസ്ഥാന സർക്കാരുകൾ കഴിഞ്ഞ നാലുവർഷത്തിനിടെ

സംഭരണ വിലയിൽ ഒരു കിലോ നെല്ലിന് 5.04 രൂപ വർദ്ധിപ്പിച്ചെങ്കിലും ഫലത്തിൽ കർഷകന് അധികമായി ലഭിക്കുന്നത് 20 പൈസ മാത്രം.

നാലുവർഷം കൊണ്ട് കേന്ദ്രസർക്കാർ 4.32രൂപ വർദ്ധിപ്പിച്ചപ്പോൾ സംസ്ഥാന സർക്കാർ രണ്ട് തവണയായി 72 പൈസ കൂട്ടി. എന്നാൽ,​ കേന്ദ്രസർക്കാർ അടുത്തിടെ 1.17രൂപ വർദ്ധിപ്പിച്ചപ്പോൾ സംസ്ഥാനം നയാപൈസ വർദ്ധിപ്പിച്ചില്ലെന്നുമാത്രമല്ല,​ സബ്‌സിഡി നിർത്തലാക്കുകയും ചെയ്തു. ഇത്തവണത്തെ കേന്ദ്ര,​ സംസ്ഥാന ബ‌ഡ്ജറ്റുകളിൽ നെല്ലിന്റെ സംഭരണ വിലയെക്കുറിച്ച് മിണ്ടിയതുമില്ല.

കൂലി വർദ്ധനയും ഉൽപ്പാദന ചെലവും ഉൾപ്പടെ ഓരോവർഷവും മുടക്ക് മുതൽ വർദ്ധിച്ചിരിക്കെ നെൽകൃഷി എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് അറിയാതെ വട്ടം കറങ്ങുകയാണ് കർഷകർ. രണ്ടാംകൃഷിയുടെ നെൽവില പൂർണ്ണമായും സിവിൽ സപ്ളൈസ് കോർപ്പറേഷൻ കർഷകർക്ക് നൽകിയിട്ടുമില്ല.

ബഡ്‌ജറ്റിലും തഴഞ്ഞു

1.ഡോ.തോമസ് ഐസക്കിന്റെ അവസാന ബഡ്ജറ്റിൽ 52 പൈസയും തുടർന്ന് കെ.എൻ.ബാലഗോപാൽ 20 പൈസയുമാണ് വർദ്ധന പ്രഖ്യാപിച്ചത്. കേന്ദ്ര ഫണ്ട് കൃത്യമായി ലഭിച്ചെങ്കിലും തുക കുറയ്ക്കുകയാണ് സംസ്ഥാന സർക്കാർ പിന്നീട് ചെയ്തത്

2. 2006ലെ നെല്ല് സംഭരണ കരാറിൽ ക്വിന്റലിന് 25 രൂപ കൈകാര്യ ചെലവ് നിശ്ചയിക്കുകയും 12 രൂപ കർഷകന് നൽകാമെന്ന് സർക്കാർ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇപ്പോൾ കൈകാര്യ ചെലവ് 250 രൂപയാണെങ്കിലും കർഷകന് നൽകുന്നത് പഴയ 12 രൂപ തന്നെ

3. പുരുഷ തൊഴിലാളികളുടെ കൂലി 900ൽ നിന്ന് 1100 രൂപയായും സ്ത്രീകൾക്ക് 500ൽ നിന്ന് 650 രൂപയായും വർദ്ധിപ്പിച്ചത് തിരിച്ചടിയായി.

പുതുക്കിയ നിരക്ക് അനുസരിച്ച് ഒരേക്കറിന് ഉത്പാദനച്ചെലവ് 1200 രൂപ അധികം വേണ്ടിവരും

4. ഏക്കറിന് ശരാശരി 20 ക്വിന്റൽ നെല്ലുൽപ്പാദിപ്പിച്ചാൽ ഒരു ക്വിന്റൽ നെല്ലിന് കർഷകർ 85 രൂപയോളം അധിക ചെലവ് വരും. നിലവിലെ നെൽവിലയായ 2820 രൂപയിൽ നിന്ന് 85 രൂപ കുറവ് ചെയ്താൽ കർഷകന് ലഭിക്കുന്നത് 2735 രൂപയാണ്

നെൽകൃഷി മേഖലയിൽ തൊഴിലാളി ക്ഷാമം രൂക്ഷമായിരിക്കെ ഐ.ആർ.സി തീരുമാനം അനുസരിച്ചുള്ള കൂലി വർദ്ധന താങ്ങാനാകാതെ അന്യസംസ്ഥാനക്കാരെ ആശ്രയിക്കേണ്ട സ്ഥിതിയുണ്ടാക്കും. ഇത് തൊഴിൽ ക്ഷാമത്തിനും പണം ഇതര സംസ്ഥാനങ്ങളിലേക്ക് ഒഴുകാനും കാരണമാകും
- സോണിച്ചൻ പുളിങ്കുന്ന്, സംസ്ഥാന സെക്രട്ടറി, നെൽ കർഷക സംരക്ഷണ സമിതി

# നെല്ല് വില കിലോയ്ക്ക്

ലഭിക്കുന്നത്...................28.20 രൂപ

ലഭിക്കേണ്ടത്................... 33.32രൂപ

നഷ്ടം ..............................5.12രൂപ

#വില വർദ്ധന

കേന്ദ്രം........................4.32 രൂപ

സംസ്ഥാനം.................72 പൈസ

ആകെ.............. 5.04രൂപ

ഐ.ആർ.സി വേതനം

പുരുഷൻ

നിലവിൽ.....900

പുതുക്കിയത്.....1100

സ്ത്രീ

നിലവിൽ.....500

പുതുക്കിയത്.....650

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL