
ആലപ്പുഴ: ഗവ.മുഹമ്മദൻസ് എൽ.പി സ്കൂളിലെ സാഹിത്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോകമാതൃഭാഷാ ദിനാഘോഷം കുട്ടികൾക്ക് വേറിട്ട അനുഭവമായി. സ്കൂൾ മുറ്റത്ത് ''അക്ഷരവൃക്ഷം'' ഒരുക്കി കട്ടികൾ ഭാഷാപ്രതിജ്ഞ ചൊല്ലി. ലോക ഭാഷാദിനാഘോഷത്തിന്റെ രജതജൂബിലി വർഷമാഘോഷിക്കുന്ന വേളയിൽ, മാതൃഭാഷയുടെ പ്രാധ്യാന്യം തിരിച്ചറിയുന്നതിനായി കാൽ നൂറ്റാണ്ടുകാലത്തെ ഭാഷ വികാസപ്രചാരകരെ പരിചയപ്പെടുത്തി സ്കൂൾ പ്രധാനാദ്ധ്യാപകൻ പി.ഡി.ജോഷി പരിപാടി ഉദ്ഘാടനം ചെയ്തു. സാഹിത്യ ക്ലബ്ബ് കോർഡിനേറ്റർ കെ.കെ.ഉല്ലാസ് ഭാഷാചരിത്ര ക്ലാസ്സ് നയിച്ചു. അദ്ധ്യാപകരായ മാർട്ടിൻ പ്രിൻസ്, കെ.ഒ.ബുഷ്റ, സോന തോമസ്, പി.പി.ആന്റെണി, കെ .എസ്.സുമയ്യ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |