
അമ്പലപ്പുഴ:കുടിവെള്ളക്ഷാമം രൂക്ഷമായ പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ ദാഹജല വിതരണം ആരംഭിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ പൈപ്പ് പൊട്ടിപ്രദേശത്ത് ഒരു മാസത്തോളമായി കടുത്ത കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. മണ്ഡലം പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം, ഷിഹാബ് പോളക്കുളം, പുഷ്കരൻ വടവടിയിൽ, സമീർ പാലമൂട്, കണ്ണൻ ചേക്കാത്ര, അബ്ദുൽ ഹാദി,സനോജ്,തോമസ് കൊല്ലംപൂത്തറ എന്നിവർ നേതൃത്വം നല്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |