ഹരിപ്പാട്: സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്ന ആശാ പ്രവർത്തകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പള്ളിപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ കുരിക്കാട് ജംഗ്ഷനിൽ പ്രതിഷേധ സംഗമംനടത്തി. ഡി.സി.സി ജനറൽസെക്രട്ടറി അഡ്വ.വി ഷുക്കൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.കെ സുധീർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് നേതാക്കളായ റെജി ഉമ്മൻ, മിനി കൃഷ്ണകുമാർ, സാജൻ പനയറ, മഹേശ്വരൻ തമ്പി, സാജു പൊടിയൻ, പ്രസന്നൻ പിള്ള, മോനച്ചൻ, കെ.വി ജോൺ, അനിൽ, ജോഫി ജോയ്, റെൻജി വെങ്ങാലിൽ,മാത്യു, ശാമുവൽ തച്ചേരിൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |