
മുഹമ്മ:ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വനിതാഘടക പദ്ധതി പ്രകാരം വനിതാ ജെ.എൽ.ജി ഗ്രൂപ്പുകൾക്കുള്ള കിഴങ്ങുവർഗ്ഗ വിത്തുവിതരണം നടന്നു. മുഹമ്മ കൃഷിഭവനിൽ നടന്നചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ എം.എസ്.ലത അധ്യക്ഷയായി.പഞ്ചായത്തിലെ 75 ഗ്രൂപ്പുകൾക്ക് 3225 രൂപ വിലവരുന്ന കിഴങ്ങുവർഗ്ഗ കിറ്റാണ് നൽകിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി ,ബ്ലോക്ക് പഞ്ചായത്തംഗം സിന്ധുരാജീവ് ,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ പി.എ.നസീമ, സി.ഡി.വിശ്വനാഥൻ,കൃഷി ഓഫീസർ പി.എം.കൃഷ്ണ ,പഞ്ചായത്തംഗം വിനോമ്മാരാജു, സന്തോഷ് ഷൺമുഖൻ,സോണി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |