അമ്പലപ്പുഴ: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ജില്ലയിലെ അതിപ്രധാനമായ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ജംഗ്ഷനിൽ 105 മീറ്റർ നീളമുള്ള മേൽപ്പാലം നിർമ്മിക്കുന്നതിന് പകരം 12 മീറ്റർ വീതിയിൽ അടിപ്പാത നിർമ്മിക്കുന്നത് അശാസ്ത്രീയമാണന്നും, ജന പ്രതിനിധികൾ അടിയന്തരമായി ഇടപെടണമെന്നും കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസേസിയേഷൻ അമ്പലപ്പുഴ യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു.ഇവിടത്തെ തിരക്ക് പരിഗണിക്കുമ്പോൾ അടിപ്പാത അപ്രായോഗ്യമാണെന്നും അവർ പറഞ്ഞു. കബീർ റഹുമാനിയ, നാസർ ബി.താജ്, റോയ് മഡോണ, കാസിം ബ്രദേഴ്സ്, അബ്ദുൽ ജബ്ബാർ പനച്ചുവട്, ഇക്ബാൽ താജ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |