# വാഹനങ്ങൾക്ക് തത്കാലം പിഴയില്ല
ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ പരിവാഹൻ വെബ്‌സൈറ്റ് പണിമുടക്കിയതോടെ പുക പരിശോധന കേന്ദ്രങ്ങൾ നിശ്ചലമായി. പി.യു.സി.സി സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട സെർവറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കഴിഞ്ഞ നാലുദിവസമായി പരിവാഹൻ വെബ്‌സൈറ്റ് പ്രവർത്തനരഹിതമാണ്. പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞ വാഹന ഉടമകളാണ് ഇതോടെ ബുദ്ധിമുട്ടിലായത്. പ്രതിസന്ധി കണക്കിലെടുത്ത് ഈ മാസം 22 മുതൽ ഇന്ന് വരെ പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ച വാഹനങ്ങളുടെ മേൽ തത്കാലം പിഴ ചുമത്തില്ലെന്ന് അധികൃതർ അറിയിച്ചു. ഓൺലൈൻ സംവിധാനത്തിൽ ഇടയ്ക്കിടെ തടസങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും ഇത്രയും ദിവസം തുടർച്ചയായി പ്രവർത്തനരഹിതമാകുന്നത് ആദ്യമായിട്ടാണ്.
നാഷനൽ ഇൻഫർമാറ്റിക് സെന്ററാണ് വെബ്‌സൈറ്റ് കൈകാര്യം ചെയ്യുന്നത്. ഏകീകൃത വെബ്‌സൈറ്റായതിനാൽ വാഹന രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങളും തടസപ്പെടുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |